Spread the love

ഇന്ത്യയെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആര് നയിക്കുമെന്ന ജനവിധിയുടെ നിശ്ചമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ജൂൺ നാല് ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ 543 മണ്ഡലങ്ങളിലേയും ജനഹിതങ്ങളുടെ കണക്കുകൾ പുറത്ത് വന്ന് തുടങ്ങും. പത്തര ലക്ഷം സ്റ്റേഷനുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.

ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയവോട്ടെടുപ്പ് പ്രക്രിയയാണ് 2024 ൽ പൂർത്തീകരിച്ചത്. രാവിലെ എട്ട് മുതലാണ് രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലേയും ആന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കും നടന്ന വോട്ടെടുപ്പിന്റെയും മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും പരിഗണിക്കുക. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

64.2 കോടി പേർ വോട്ട് ചെയ്‌തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്‌ കുമാർ  അറിയിച്ചു. 64.2 കോടി പേർ വോട്ട് ചെയ്തു. ഇതിൽ 31. 2 കോടി പേർ സ്ത്രീകളാണ്. ഇത് ലോകറെക്കോർഡാണെന്നും കമ്മീഷൻ അറിയിച്ചു.

ഏപ്രില്‍ 19-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് മുതല്‍ പോളിങ് ശതമാനത്തിൽ പ്രകടമായ ഇടിവ്, ഇത്തവണ ആര്‍ക്കും അനുകൂലതരംഗം ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. എന്നാല്‍ മോദിക്കനുകൂലമായ തരംഗമുണ്ടെന്ന പ്രവചനങ്ങളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങൾ നടത്തുന്നത്. 295 സീറ്റുകളിലധികംനേടി അധികാരത്തിലെത്താനാകുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ അവസാനഘട്ട വിലയിരുത്തൽ.

ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കിടെ നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഞായറാഴ്ച പുറത്തുവന്നിരുന്നു. ഈ രണ്ട് സംസ്ഥാന നിയമസഭകളുടെയും കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു വോട്ടെണ്ണല്‍ രണ്ട് ദിനം നേരത്തെയാക്കിയത്. അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്‌കെഎമ്മും  അധികാരം നിലനിര്‍ത്തി.

Image Courtesy: CNN

Leave a Reply