Spread the love

ജനിച്ച് മൂന്നാം നാൾ ആണ് ഫാത്തിമയ്ക്ക് ആദ്യത്തെ ഒടിവുണ്ടാവുന്നത്. പിന്നീട് ഫാത്തിമയ്ക് ഓസ്റ്റിയോജനിസിസ് ഇംപെർഫെക്ട എന്ന രോഗം കണ്ടെതി. ഫാത്തിമയുടെ പിതാവിനും ഇതേ അവസ്ഥയുണ്ട്. പക്ഷേ അതിനെ കുറിച്ച് ആലോചിക്കാനോ വീടിൻ്റെ ഒരു മൂലയിൽ ഒതുങ്ങാനും ഫാത്തിമ തയ്യാറായില്ല. ആ നിശ്ചയദാർഢ്യം തന്നെയാണ് ഇന്ന് ഡോ. ഫാത്തിമ അസ്‌ലയിൽ എത്തിനിൽകുന്നത്.

ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വായിക്കാം…

ജനിച്ചു മൂന്നാം ദിവസം traction ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞിൽ നിന്ന് Dr Fathima Asla യിലേക്ക് ഉള്ള ദൂരം ചെറുതല്ല… ഇരുപത്തിനാല് വർഷവും വേദനയുടേതും പൊരുതലിന്റെതും ആയിരുന്നു… തളർന്നു വീണിട്ടുണ്ട്,ഒരായുസ്സിൽ അനുഭവിക്കേണ്ടതിൽ കൂടുതൽ വേദന അനുഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്… “ഒന്നിനും കൊള്ളില്ല ” എന്ന് ഒരുപാട് തവണ ഒളിഞ്ഞും തെളിഞ്ഞും കേട്ടിട്ടുണ്ട്.. പക്ഷെ,അപ്പോഴെല്ലാം കൂടുതൽ വാശിയോടെ സ്വപ്നങ്ങൾക്ക് പിറകെ പോവാൻ ധൈര്യം കാണിച്ചത്‌ എന്നിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.. ആ എന്നോട് തന്നെയാണ് കടപ്പാടും.. മറ്റുള്ളവരുടെ വാക്ക് കേൾക്കാതെ മകളെ വിശ്വസിച്ച, കൂടെ നിന്ന അപ്പയും ഉമ്മച്ചിയും.. അവരുടെ സന്തോഷങ്ങളെല്ലാം ഞാൻ കാരണം നഷ്ടപ്പെട്ടിട്ടും പരാതി പറയാതെ സ്നേഹം മാത്രം തിരിച്ചു തന്ന ഇക്കാക്കയും വാപ്പുവും ആയിഷയും,പഠിപ്പിക്കാമെന്ന് വാക്ക് പറഞ്ഞവർ ഒഴിവായപ്പോ പഠിപ്പിക്കാൻ മുന്നോട്ട് വന്ന മർക്കസ്, സ്കൂളിൽ, കോളേജിൽ പഠിപ്പിച്ച അധ്യാപകർ, wheelchair friendly അല്ലാതിരുന്ന കോളേജിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ കാവലായ സഹപാഠികൾ, ഇക്കാലമത്രയും ചിരിയിലും കണ്ണീരിലും കൂടെ നിന്ന സൗഹൃദങ്ങൾ, എന്നെ ഞാനായി ചേർത്ത് നിർത്തിയ നിങ്ങൾ ഓരോരുത്തരും, എല്ലാത്തിലുമുപരി പരീക്ഷണങ്ങൾക്കിടയിലും സന്തോഷിക്കാനുള്ള കുഞ്ഞ് കാരണങ്ങൾ തന്ന പടച്ചോൻ.. എല്ലാവരോടും നിറഞ്ഞ സ്നേഹം, ?

Officially Dr Fathima Asla?
Alhamdulillah

Ps: Sandra Sandy ടെ എട്ടാം മാസത്തിൽ traction ഇട്ട് കിടക്കുന്ന ഫോട്ടോ കണ്ടാണ്, “ഫിറൂ.. എനിക്ക് ഇത് പോലെ ജനിച്ചു 3 ദിവസം മാത്രമായ കുഞ്ഞിപാത്തൂനെ വരച്ചു താ.. വേദന വേണ്ട, കണ്ണ് നിറഞ്ഞിരിക്കുമ്പോഴും കുഞ്ഞിപാത്തു ചിരിക്കണം.. അവളുടെ മാത്രമായ ഒരു ലോകത്ത്, നിറയെ പൂക്കളും ചിത്രശലഭങ്ങളുമുള്ള ഒരു magical world ൽ കിടക്കണം”.. അങ്ങനെയാണ് ഈ ചിത്രമുണ്ടായത്..അല്ല, രണ്ട് ചിത്രങ്ങളുണ്ടായി.. മുടിയുള്ളത് കുഞ്ഞിസാന്റിയും മൊട്ട കുഞ്ഞിപാത്തുവും.. ഒരേ ചിത്രങ്ങളാണ്, കാരണം ഞങ്ങൾ അനുഭവിച്ചത് ഒരേ വേദനകളാണല്ലോ, ?
ഫിറുവേ.. Firoz Nediyath ഞാൻ ഈ കുഞ്ഞിപ്പാത്തുവിനെ ഒരുപാട് തവണ imagine ചെയ്തിട്ടുണ്ട്, പല സ്ഥലങ്ങളിൽ സംസാരിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്.. പക്ഷെ,ഇത്രയും മനോഹരമായിരുന്നില്ല അത്‌.. പാത്തുവിനെ വരച്ചിടാൻ നീയുണ്ടല്ലോ എന്നതിനോളം ഭംഗിയുള്ള മറ്റെന്താണുള്ളത്..? !

Leave a Reply