Home Arts & Events തുളസിക്കതിർ നുള്ളിയെടുത്തു ….. Arts & Events തുളസിക്കതിർ നുള്ളിയെടുത്തു ….. By admin - September 9, 2020 0 186 Facebook Twitter Pinterest WhatsApp Spread the love തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ്”… എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനം ഏവരും പാടുമ്പോൾ കാൽനൂറ്റാണ്ടു മുൻപ് ആ വരികൾ കുറിച്ചിട്ട പ്രതിഭ വരികൾക്കുള്ളിൽ ഒളിച്ച ഈണം പോലെ കരുനാഗപ്പള്ളിയിൽ ഉണ്ട് .തൊടിയൂർ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരിൽ എ.സഹദേവൻ (82) എന്ന മരംകയറ്റ തൊഴിലാളി, പണ്ടെഴുതിയ പാട്ട് ഭക്തിഗാനമേളകളിലും ഭക്തിഗാന കസെറ്റുകളിലും ഏറെ ഹിറ്റായി മാറിയെങ്കിലും അതിന്റെ യഥാർഥ രചയിതാവ് ആരെന്നു നിശ്ചയമുണ്ടായിരുന്നില്ല.തന്റെ വരികൾ പിന്നീട് കാലാനുസൃതമായി മാറ്റിയെഴുതി ഹിറ്റാക്കിയതിൽ സന്തോഷം മാത്രമേ സഹദേവനുള്ളൂ. പഴകി ദ്രവിച്ചു തുടങ്ങിയ ഡയറിത്താളുകളിൽ ആ വരികളുടെ താളം കേൾക്കാം. വീടിനു സമീപത്തെ ആശ്രമത്തിലെ വിദ്യാധരൻ സ്വാമിക്കു ഭജനയ്ക്കായി 25 വർഷം മുൻപ് താൻ എഴുതിക്കൊടുത്തതാണു ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന തുടങ്ങുന്ന പാട്ട് എന്നു സഹദേവൻ പറയുന്നു. തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള സംഗീതപ്രതിഭകൾ അതു വേദികളിൽ പാടിപ്പാടി ശ്രോതാക്കളുടെ മനസ്സുകളിൽ ഇടം പിടിച്ചു.‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്നതിനു പകരം ‘പിച്ചിപ്പൂ നുള്ളിയെടുത്തു’ എന്നാണു സഹദേവൻ എഴുതിയിരുന്നത്. ചില ഭാഗങ്ങൾ പുതിയതിൽ ഒഴിവാക്കുകയും ചെയ്തു. അടുത്തിടെ, സഹദേവന്റെ സമീപവാസിയായ ഹന്ന ഫാത്തിമ എന്ന കുട്ടി ഈ പാട്ടു പാടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലോടെയാണു തന്റെ പാട്ട് ജനമനസ്സുകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന കഥ സഹദേവൻ അറിയുന്നത്.ഇതുൾപ്പെടെ അറുപത്തഞ്ചോളം കൃഷ്ണ സ്തുതികളും ദേവി സ്തുതികളും ശിവ സ്തുതികളും കവിതകളും എഴുതി സൂക്ഷിച്ചിരിക്കുന്ന ഡയറി മാത്രമാണു സഹദേവന്റെ കൈമുതൽ. ഇതൊക്കെ എഴുതിയെങ്കിലും പ്രസിദ്ധപ്പെടുത്താനും മറ്റുള്ളവരുടെ മുന്നിലെത്തിക്കാനും സഹദേവൻ മിനക്കെട്ടില്ല. കല്ലേലിഭാഗം ജനത വായനശാലയുടെ പ്രവർത്തനത്തിലൂടെയാണു സഹദേവൻ എഴുത്തിന്റെ വഴിയിൽ ചുവടുവച്ചത്.ആരു പാടി ഹിറ്റാക്കിയാലും ഇതിന്റെ എഴുത്തു കാരനെ കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷം ഉണ്ട്..അദ്ദേഹത്തിന്റെ ഭാവനാ ശൈലിയെ ഹൃദ്യമാക്കി തീർക്കുന്നതിൽ സരസ്വതി ദേവിയുടെ കൃപയും അനുഗ്രഹവും നിറഞ്ഞു നിൽക്കുന്നു Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ആ ദേശീയ അവാർഡ് സായ് പല്ലവിക്കുള്ളതായിരുന്നോ? വിമർശനങ്ങൾക്കുത്തരമേകി നിത്യ മേനൻ നടൻ ഇന്നസെന്റ് ആശുപത്രിയിൽ. വേള്‍ഡ് എക്സ്പോ 2030; പ്രതിനിധി സംഘം റിയാദിലെ സൗകര്യങ്ങള്‍ വിലയിരുത്തി; കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts സപ്ലൈകോ സാധനങ്ങളുടെ വില കുറച്ചു December 13, 2021 കൊവീഷിൽഡ്, കൊവാക്സീൻ വാക്സീനുകളുടെ വില കുത്തനെ കുറച്ചു April 9, 2022 ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും January 12, 2022 തൊണ്ടർനാടിൽ വൈദ്യുതാഘാതമേറ്റ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം August 4, 2022 ആലപ്പുഴ രണ്‍ജീത് വധക്കേസ്: മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍ December 28, 2021