തൃശൂർ മെഡിക്കൽ കോളേജിൽ ഒരു രോഗിക്ക് കൈമാറിയ ബാഗിൽ കഞ്ചാവ് പൊതികൾ .ബുധനാഴ്ച രാവിലെയാണ് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. കോവിഡ് രോഗികളുടെ വാർഡിലാണ് സംഭവം. അധികൃതർ ബാഗ് പരിശോധിച്ചപ്പോൾ 10 ഗ്രാം വീതം തൂക്കമുള്ള മൂന്ന് പാക്കറ്റ് കഞ്ചാവ് ലഭിച്ചു.രോഗിക്കു കൊണ്ടുവന്ന ഭക്ഷണത്തിലാണ് കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്.
വിയ്യുർ ജയിലിൽ നിന്ന് കോവിഡ് ബാധിച്ച ഒരു തടവുകാരൻ ഇവിടെ ചികിത്സയിലുണ്ട് .കഞ്ചാവ് അയാൾക്കു വേണ്ടി കൊണ്ടുവന്നതെന്ന് കരുതുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രോഗികളുടെ ബന്ധുക്കൾ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ ഇവിടെ അനുവാദമുണ്ട്. ബന്ധുക്കൾ കൊണ്ടുവരുന്ന ഭക്ഷണം അധികൃതർ വാങ്ങി രോഗിക്ക് കൈമാറുകയാണ് പതിവ്.