വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണൻ (41) . പ്രധാനമന്ത്രി ജസീന്ദ ആർഡന്റെ ലേബർ പാർട്ടി അംഗമായ പ്രിയങ്ക ഈ പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് . യുവജനക്ഷേമവും സാമൂഹിക വികസനവുമാണ് വകുപ്പുകൾ .
എറണാകുളം തുറവൂർ മാടവനപറമ്പ് രാമൻ രാധാകൃഷ്ണന്റെയും ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ചെന്നൈയിൽ ആയിരുന്നു ജനനം . സിംഗപ്പൂരിൽ ആയിരുന്നു വളർന്നതും പഠിച്ചതും . ഉന്നത വിദ്യാഭ്യാസത്തിനായി 2004 ൽ ന്യൂസിലൻഡിൽ എത്തി. 2006 ൽ ലേബർ പാർട്ടി വഴി പൊതു പ്രെവർത്തന രംഗത്തെത്തിയ പ്രിയങ്ക പാർട്ടിയിലെ വിവിധ പദവികളിലൂടെ ഉയർന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി കഴിഞ്ഞ വർഷം പ്രിയങ്ക കേരളത്തിലെത്തിയിരുന്നു .