ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു എങ്കിലും,ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു താരം. അതിനുവേണ്ടിയാണ് ഇന്നലെ കൊവിഡ് പരിശോധന നടത്തിയത്. ഇന്ന് ഫലം വന്നപ്പോളാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.
താൻ സ്വയം നിരീക്ഷണത്തിൽ ആണെന്നും താരം കുറിക്കുന്നു.