Spread the love

താ​മ​ര​ശ്ശേ​രി: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഭൂ​മി​ക്കു ത​ണ​ലൊ​രു​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി വീ​ൽ​ചെ​യ​ർ സ​ഹോ​ദ​ര​ങ്ങ​ളും രം​ഗ​ത്ത്‌. വീ​ൽ ചെ​യ​ർ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​മ​ര​ശ്ശേ​രി ഗ​വ. യു.​പി സ്കൂ​ളി​ലാ​ണ് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​മാ​യി വീ​ൽ​ചെ​യ​റി​ൽ അ​വ​ർ എ​ത്തി​യ​ത്. സ്കൂ​ൾ വ​ള​പ്പി​ൽ സ​ർ​വ​സു​ഗ​ന്ധി, ഇ​ല​ഞ്ഞി, ചെ​മ്പ​കം തൈ​ക​ൾ​ന​ട്ട് പ്ര​സി​ഡ​ന്റ് ബ​വീ​ഷ് ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളെ​ല്ലാം ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൈ​ക​ൾ ന​ട്ട് സം​ര​ക്ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ. ​സാ​ലി​ഹ്,

വി.​പി. ഉ​സ്മാ​ൻ, സ​ന്തോ​ഷ് വ​ലി​യ​പ​റ​മ്പ്, പി. ​ഇ​ന്ദു, ഉ​സ്മാ​ൻ പി.​ചെ​മ്പ്ര, പി. ​മു​ഹ​മ്മ​ദ്, വി​നോ​ദ് താ​മ​ര​ശ്ശേ​രി, മോ​ഹ​ന​ൻ അ​ടി​വാ​രം, കെ. ​ഫി​റോ​സ്, കെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ, സാ​ജ​ൻ സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Leave a Reply