
മഴ തകർത്ത് പെയ്യുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലരേയും വീടുകളിൽ നിന്ന് മാറ്റിപാർപ്പിക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു .
പെട്ടെന്ന് വീടുവിട്ട് മാറേണ്ടി വരുന്നു എന്നതുകൊണ്ട് പലപ്പോഴും അവശ്യ സാധനങ്ങളെടുക്കാൻ സാധിക്കാറില്ല. അതുകൊണ്ട് മഴപെയ്ത് വെള്ളം കയറാൻ സാധ്യതയുള്ളവർ അടിയന്തര സാഹചര്യത്തിലേക്കുള്ള തയാറെടുപ്പ് ചില സാധനങ്ങൾ കരുതി വയ്ക്കുന്നത് നല്ലതാണ്.
കിറ്റിൽ വേണ്ടത് എന്തൊക്കെ ?
കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദേശ പ്രകാരം നാം കയിൽ കരുതേണ്ട വസ്തുക്കൾ താഴെ
താഴെ പറയുന്നവയാണ് .
ടോർച്ച്
റേഡിയോ
500ml വെള്ളം
ഒആർഎസ് പായ്ക്കറ്റ്
അത്യാവശ്യ മരുന്നുകൾ
മുറിവിനു തേക്കുന്ന ഓയിൻമെന്റ്
ചെറിയ കുപ്പി ആന്റിസെപ്റ്റിക് ലോഷൻ
നൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം അല്ലെങ്കിൽ പെട്ടെന്ന് കേടാവാത്ത പായ്ക്കറ്റ് ഭക്ഷണം (റസ്‌ക്ക്, ബിസ്‌ക്റ്റ് പോലുള്ളവ)
ചെറിയ കത്തി
ടാബ്ലറ്റുകൾ
ഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററി
മുഴുവൻ ചാർജുള്ള മൊബൈൽ ഫോൺ
പണം, എടിഎം കാർഡ്
പ്രധാന രേഖകൾ, സ്വർണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിസൂക്ഷിക്കണം. കൊവിഡ് കാലമായതിനാൽ മാസ്‌കും, സാനിറ്റൈസറും ഒപ്പം കരുതുന്നത് നല്ലതായിരിക്കും.