മാനേജർ സാമ്പത്തിക തട്ടിപ്പ് നടത്തി തന്നെ കബിളിപിച്ചു എന്ന് ഗായിക ഗൗരി ലക്ഷ്മി. അനന്തു സുൽജിത്ത് (dr_drake_ramoray)കുറച്ചുകാലം മാത്രമേ തൻ്റെ കൂടെ മാനേജർ ആയി പ്രവർത്തിച്ചിരുന്നുള്ളു എന്നും ഗൗരി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെ ആണ് താൻ അയാളെ പരിചയപെട്ടത് എന്നും ഗൗരി പറയുന്നു. അപ്പൊൾ അയാളൊരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ ആയിരുന്നുവെന്നും ആളുകളെ സംസാരിച്ച് വശത്താക്കാൻ അയാൾക്ക് പ്രത്യേക കഴിവുണ്ടെന്നും ഗൗരി പറയുന്നു.
തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡ്ലിങ്ങും മറ്റു ജോലികളും ഏല്‌പ്പിച്ചതിൽ സാമ്പത്തിക ഇടപാടുകളിൽ നിന്നും ചില സംശയങ്ങൾ തോന്നിതുടങ്ങിയതിനാൽ ആണ് അയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതെന്നും ഗൗരി പറയുന്നു. അയാൾ അർച്ചന എന്ന പെൺകുട്ടിയിൽ നിന്നും 75000 രൂപയും ഒരു മാലയും പല ആവശ്യങ്ങൾ പറഞ്ഞ് വാങ്ങിയെന്നും അത് കിട്ടാതായപ്പോൾ അർച്ചന തന്നെ സമീപിച്ചു എന്നും ഗൗരി പറയുന്നു. നിരവധി പേർ തങ്ങൾ പറ്റിക്കപെട്ടു എന്നു പറഞ്ഞ് തങ്ങളെ സമീപിക്കുന്നുണ്ട് എന്നും ഗൗരി പറഞ്ഞു. ആരെങ്കിലും പറ്റിക്കപെട്ടിട്ടുണ്ടെങ്കിൽ തെളിവുകൾ സഹിതം തങ്ങളെ സമീപിക്കണമെന്നും തങ്ങൾ കേസുമായി മുൻപോട്ട് പോവുകയാണ് എന്നും ഗൗരി തൻ്റെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ വ്യക്തമാക്കി.