Spread the love

സർവ്വമംഗളയുടെ പുതിയ പരീക്ഷണ സൃഷ്ടിയാണ് നാദസ്വരത്തിൽ കഥകളിപദം വായിക്കുകയും, ചെണ്ട, ഇടക്ക, തവിൽ എന്നിവയിൽ വിന്യാസം തീർക്കുകയും ചെയ്യുന്ന “ലയവൈഖരി”.
ഈ കൊറോണ കാലത്ത് എല്ലാ മുൻകരുതലുകളും നിയമങ്ങളും പാലിച്ചുകൊണ്ട് ഒളപ്പമണ്ണ മനയിൽ വച്ചു നടന്ന ഈ പരിപാടിയിൽ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, കെ ബി രാജാനന്ദ്, നെടുമ്പള്ളി രാം മോഹൻ എന്നിവരടക്കം പല കലാകാരന്മാരും സാക്ഷികളായി.. പരിപാടി അവതരിപ്പിച്ച മരുത്തോർവട്ടം ബാബു, അജയകൃഷ്ണൻ (നാദസ്വരം), പനമണ്ണ ശശി (ഇടക്ക), മട്ടന്നൂർ ശ്രീരാജ് (ചെണ്ട), കാവാലം ശ്രീകുമാർ (തവിൽ) എന്നീ കലാകാരൻമാർക്കും, ഇതിന്റെ ടെക്‌നിക്കൽ ടീമിനും, ടീം സർവ്വമംഗളക്കും എല്ലാ വിധ ആശംസകളും..

Leave a Reply