Spread the love

മലയാള സിനിമയിലെ പ്രിയ താരങ്ങളിൽ ഒരാളാണ് പ്രയാ​ഗ മാർട്ടിൻ. സാ​ഗർ എലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ എത്തിയ പ്രയാ​ഗ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. സമീപകാലത്ത് വ്യത്യസ്തമായ മേക്കോവറിൽ എത്തുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തിൽ പ്രയാ​ഗ പങ്കുവച്ചൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും.

ഒറ്റ നോട്ടത്തിൽ ഇത് പ്രയാ​ഗ ആണോന്ന ചോദ്യം ഉയർത്തുന്ന തരത്തിലുള്ളതാണ് മേക്കോവർ. ഒരു പ്രമുഖ ജ്വല്ലറിയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ട്രോൾ- വിമർശന കമന്റുകൾ ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. മലയാളത്തിലെ ഉർഫി ജാവേദ് ആകുമോ പ്രയാ​ഗ എന്ന ചോദ്യവും, വല്ലാത്തൊരു കോലം, കിടിലൻ മെയ്ക്ക് ഓവർ തുടങ്ങിയ കമന്റ്റും ചിലർ ഉയർത്തുന്നുണ്ട്.

തന്‍റേതായ ശൈലിയിലും സ്റ്റൈലിലും പൊതു വേദിയില്‍ എത്താറുള്ള പ്രയാഗയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയാറുണ്ട്. പ്രത്യേകിച്ച് വസ്ത്ര ധാരണത്തിന്‍റെ പേരില്‍. ഇവയ്ക്ക് അടുത്തിടെ പ്രയാഗ നല്‍കിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. “വേറെ ആളുകളുടെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്, അതോ എന്‍റെ ഇഷ്ടത്തിനാണോ”, പ്രയാഗ ചോദിച്ചു. ഒരു മലയാളി നടി എന്നുള്ള നിലയ്ക്ക് ആണ് കമന്‍റ് എന്ന് ചോദ്യകര്‍ത്താവ് ആവര്‍ത്തിച്ചു. “ബ്രോ.മലയാളം നടി എന്നുള്ള നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണമെന്നാണോ പറയുന്നത്?”, പ്രയാഗ വീണ്ടും ചോദിച്ചു. അങ്ങനെയാണ് കമന്‍റ്സ് എന്നു പറഞ്ഞയാളോട് അത് കമന്‍റ് ഇട്ടവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ മറുപടി. “നെഗറ്റിവിറ്റി പരത്തുന്നവരോട് ചോദിക്കൂ. ഞാനല്ലല്ലോ ചെയ്യുന്നത്. ഞാന്‍ എങ്ങനെയാണ് അതിന് ഉത്തരം പറയേണ്ടത്?”, എന്ന് പ്രയാഗ നിലപാട് വ്യക്തമാക്കിയിരുന്നു.

Leave a Reply