ന്യൂയോർക്ക്:വാക്സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ടെന്നു യൂ. എസ്. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവർ വാക്സിനേഷൻ എടുത്തവരുമായി പുറത്തു പോവുമ്പോഴോ ,ഒറ്റക്കു പുറത്ത് പോവുമ്പോഴോ മാസ്ക് നിർബന്ധമല്ല.എന്നാൽ തിരക്കേറിയ സ്ഥാലങ്ങളിൽ മാസ്‌ക് ധാരിക്കണമെന്നും പുതിയ മർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ട് ആഴ്‌ച കഴിഞ്ഞവർക്ക് ഭക്ഷണം കഴിക്കാനും,വ്യായാമം ചെയുന്നതിനുമെല്ലാം മാസ്‌കില്ലാതെ പുറത്തു പോകാമെന്നും യു എസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) സെന്റർ മേധാവി ഡോ.റോഷെൽ വാലെൻസ്കി പറഞ്ഞു. മൊത്തം ജനസംഖ്യയുടെ 41 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചെന്നും സെന്റർ അറിയിച്ചു.വാക്സിനേഷൻ പൂത്തിയാക്കിയവർ വയറസ് പടർത്താനിടയില്ലെന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ.
വാക്സിൻ സ്വീകരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും സംരക്ഷണം ലഭിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനും അത് സഹായിക്കും.പുതിയ മാർഗ്ഗരേഖ വാക്സിൻ എടുത്തവർക്ക് കൂടുതൽ സ്വാതന്ത്ര്യം നല്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .