തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജവർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാദ് ബെഹ്റ.
ഇത്തരം വാർത്തകൾ പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.ഇത് കണ്ടെത്താനായി സമൂഹ മാധ്യമങ്ങളിൽ സൈബർ പെട്രോളിംഗ് കർശനമാക്കാൻ പോലീസ് ആസ്ഥാനത്തെ സൈബർ ഡോം, ഹൈ-ടെക് ക്രൈം എൻക്വയറി സെല്ലിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.