തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൻ വേണ്ടെന്നും വാരാന്ത്യ സെമിലോക്ക്ഡൗൻ തുടരുമെന്നും മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം.രാത്രികാല കർഫ്യു തുടരും.കടകളുടെ പ്രവർത്തന സമയം ഏഴര വരെയാക്കി.കോവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം.തിരഞ്ഞെടുപ്പ് ഭലപ്രഖ്യാപന ദിവസമായ മെയ് 2 ആഹ്ലാദ പ്രെകടനങ്ങൾ ഒഴിവാക്കുവാനുള്ള നിർദ്ദേശം എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും അംഗീകരിച്ചിട്ടുണ്ട്.കുറച്ചു ദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം കൂടിയാൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്നാണ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.സമ്പൂർണ ലോക്ക്ഡൗണിലേക്കു പോകുകയാണെങ്കിൽ സംസ്ഥാനത്തിന്റെ സമ്പത്ഘടനയെയും ജനങ്ങളേയും മോശമായി ബാധിക്കുമെന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് പരിഗണിച്ചാണ് സമ്പൂർണ ലോക്ക്ഡൗൻ വേണ്ടെന്ന് സർവകക്ഷിയോഗം തീരുമാനിച്ചത്.