Spread the love
സന്ധ്യാ ദീപം
ദീപ ജ്യോതി പരബ്രഹ്മം
ദീപം സർവ തമോപഹം
ദീപേന സാധ്യതേ സർവ്വം
സന്ധ്യാ ദീപം നമോസ്തുതേ
ശുഭം കരോതു കല്യാണം
ആയുരാരോഗ്യ വർദ്ധനം
സർവ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോ നമ:
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദ:
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിർ നമോ നമ:
ദീപജ്യോതിർ പരബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദനാ
ദീപോമേ ഹരതു പാപം
ദീപ ജ്യോതിർ നമോസ്തുതേ
സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് നിലവിളക്ക് കൊളുത്തുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകിട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയ സമയത്തുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്.ബ്രഹ്മമുഹൂര്‍ത്തില്‍ തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇതാകട്ടെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്.
ഏകവർത്തി മഹാവ്യാധി ദ്വിവർത്തിർ മഹാധനം ത്രിവർത്തിദ് മോഹമാലസ്യ ചതുർവതിദ് ദരിദ്രത പഞ്ചവർതിദ് ഭദ്രം സ്യാദ് …’ ( വനപർവ്വത്തിൽ നിന്ന് ) നില നിലവിളക്കിൽ ഒരു തിരി ഇട്ടു കത്തിച്ചാൽ മഹാ വ്യാധി ക്ഷണിച്ചു വരുത്തും രണ്ടു നാളം ധനം കൊണ്ട് വരും മൂന്നു നാളം മോഹഭംഗം ആലസ്യം നാല് തിരി ആണേൽ ദാരിദ്ര്യം .. അഞ്ചു തിരി ഭദ്ര ദീപം …
സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്‍റെ ഐശ്വര്യത്തെ ബാധിക്കും
“നളിനീ ദളഗതജലമതിതരളം
തദ്ദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം”
(താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ്‌ മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്‌. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത്‌ ഈശ്വരനെ ഭജിച്ച്‌ മോക്ഷം നേടുക…

Leave a Reply