സംസ്ഥാനത്ത് മഴയെ തുടർന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തുന്ന നിയന്ത്രണം മൂലം തൊഴിൽ നഷ്ടപ്പെടുന്നവർക്ക്ആശ്വാസമായി സർക്കാർ. നിയന്ത്രണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളികൾക്ക് സഹായം നൽകുമെന്ന് മന്ത്രി ആന്റണി രാജു.
കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങൾ കണക്കാക്കി അതിനനുസൃതമായ സഹായ ധനം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതെ സമയം മഴക്കലമായതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥക്കനുസരിച്ച് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ മത്സ്യത്തൊഴിലാളികൾ തയ്യാറാകണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കെഎസ്ആർടിസി പെൻഷൻ ഉടനടി കൊടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും 140 കോടി രൂപയ്ക്ക് സർക്കാർ കത്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തിന് നൽകാനുള്ള ഉള്ള ബോണസ് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.