Spread the love
️ഹയർസെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി; ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച

തിരുവനന്തപുരം: ഹയർസെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി. ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച നടക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നാണ് ആരംഭിക്കുക. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിക്കും. അപേക്ഷ സ്വീകരിക്കുന്നത് പൂർത്തിയായി. സി.ബി.എസ്.ഇ പത്താംതരം ഫലം പ്രസിദ്ധീകരിച്ച് ഒരു ദിവസത്തിനകം പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചത് 22,707 പേരാണ്. ജൂലൈ 22 ന് ഉച്ചക്കുശേഷമാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. അന്ന് രാത്രിയോടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം രണ്ടായിരത്തോളമായി. ശനിയാഴ്ച വൈകീട്ട് ഏഴ് വരെ ഇത് 22,707 ആയി ഉയർന്നു. 18ന് അവസാനിപ്പിക്കാനിരുന്ന അപേക്ഷ സമർപ്പണം സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി ഹൈക്കോടതി ഇന്ന് വൈകീട്ട് വരെ നീട്ടി നൽകുകയായിരുന്നു.

ഐ.സി.എസ്.ഇ പത്താംതരം പാസായ 3,010 പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേരള സിലബസിൽ എസ്.എസ്.എൽ.സി വിജയിച്ച 4,26,540 പേരാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചത്.

Leave a Reply