Spread the love
️ഐഎഎസ് മാറ്റം: ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കലക്ടർ, രേണു എറണാകുളത്തേക്ക്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്കു മാറ്റി. തിരുവനന്തപുരത്ത് ജെറോമിക് ജോർജ് കലക്ടറാവും.

കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡവലപ്മന്റ് കമ്മിഷണറാക്കി. എറണാകുളം കലക്ടറായ ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫർ മാലിക്കിനുണ്ട്.

തിരുവനന്തപുരം കലക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെയ്ക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു.

Leave a Reply