Spread the love
️മഴ കുറഞ്ഞു; ജാഗ്രത തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് നേരിയ ആശ്വാസം. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മഴയ്‌ക്ക് നേരിയ കുറവുണ്ടെങ്കിലും എല്ലാ ജില്ലകളിലും ഇന്നും ജാഗ്രത തുടരാനാണ് നിർദ്ദേശം.
മഴയ്‌ക്ക് ശമനം ഉണ്ടായതോടെ ഇന്നലെ തന്നെ ഓറഞ്ച് അലർട്ട് പിൻവലിച്ചിരുന്നു. കേരളത്തിൽ 23-ാം തീയതി വരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ അനുമതിയില്ല.

മാർച്ച് 1 മുതൽ സംസ്ഥാനത്ത് ലഭിച്ചത് ശരാശരിയിലും 112% കൂടുതൽ മഴയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ വരെ 252.8 മില്ലിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് 535.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. 14 ജില്ലകളിലും അധിക മഴയാണ് ലഭിച്ചത്. മഴ ദുരന്തത്തിൽ പെട്ട് സംസ്ഥാനത്ത് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്.

Leave a Reply