Spread the love
️വേനൽ: പാൽ സൂക്ഷിക്കാൻ നിർദ്ദേശവുമായി മിൽമ

കോഴിക്കോട്: വേനൽ കടുക്കുന്ന സാഹചര്യത്തിൽ പാൽ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ ഉപഭോക്താക്കൾക്കായി മിൽമ പുറത്തിറക്കി.

കടുത്ത വേനലിൽ കവർപാൽ പിരിഞ്ഞു പോകാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഉപയോഗം വരെ 7 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ശരിയായ രീതിയിൽ ശീതികരിച്ച് സൂക്ഷിക്കുന്ന പാൽ ചോദിച്ചു വാങ്ങണം. അന്തരീക്ഷ ഊഷ്മാവിൽ അധികസമയം ഇരുന്ന പാൽ പിന്നീട് ശീതികരിച്ചാലും കേടാകാം.

സ്വാഭാവികമായ ഭൗതികഘടന, മണം, രുചി എന്നിവയിൽ വ്യത്യാസം തോന്നിയാൽ പാൽ ഉപയോഗിക്കരുത്. ശീതികരിച്ചു സൂക്ഷിക്കൽ നിർബന്ധമില്ലാത്ത മിൽമ യു.എച്ച്.ടി ലോംഗ് ലൈഫ് പാൽ ഉപയോഗം അഭികാമ്യമാണ്.

Leave a Reply