സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 1.20 ലക്ഷം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഴിഞ്ഞ അധ്യയനവര്‍ഷം ഉണ്ടായിരുന്ന കുട്ടികള്‍ക്കു പുറമെ, പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്) 2 മുതല്‍ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികള്‍ പുതുതായി വന്നു ചേര്‍ന്നു. പുതുതായി പ്രവേശനം നേടിയവരില്‍ ഏകദേശം 24% കുട്ടികള്‍ അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും വന്നവരും ശേഷിക്കുന്ന 76% പേര്‍ മറ്റിതര സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നുള്ളവരുമാണ്. ഈ അധ്യയനവര്‍ഷത്തെ ഓരോ ക്ലാസിലെയും ആകെ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1, 4, 10 ക്ലാസുകള്‍ ഒഴികെയും സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 1, 4, 7, 10 ക്ലാസുകള്‍ ഒഴികെയും എല്ലാ ക്ലാസുകളിലും വര്‍ദ്ധനവാണുള്ളത്. കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.35%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.25%) പത്തനംതിട്ട ജില്ലയിലുമാണ്. 202-223 അധ്യയനവര്‍ഷം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം യഥാക്രമം ആകെ കുട്ടികളുടെ 9.8% ഉം 1.8% ഉം ആണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 57% (21,83,908) പേര്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവരും 43% (16,48,487) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.