Spread the love
1.5 ലക്ഷം കൈക്കൂലി ചോദിച്ചു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

റദ്ദാക്കിയ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ലോഡ്ഡ് ഉടമയോട് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിഎസ് ബിജു അറസ്റ്റില്‍. മീഡിയകവലയ്ക്ക് സമീപം ഉള്ള ലോഡ്ജിന്‍റെ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസസ്ഥലത്ത് വിളിച്ചുവരുത്തി 1.5 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ബിജുവിനെതിരായ കേസ്. തുക ഒരുമിച്ചു തരാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ ഉടമയോട് പകുതി തുകയുമായി എത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നല്‍കി. ലോഡ്ജ് ഉടമ വിജിലന്‍സിനെ അറിയിച്ച ശേഷം അവര്‍ നല്‍കിയ കറന്‍സി നോട്ടുകളുമായി എത്തി തുക കൈമാറുകയായിരുന്നു.

Leave a Reply