Spread the love
രാജ്യത്ത് 1.68 ലക്ഷം പുതിയ രോഗികൾ; ഒമിക്രോൺ രോഗികളുടെ എണ്ണം 4461

ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കഴിഞ്ഞു. ഇന്ന് 1,68,063 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 35,875,790 ആയി. 24 മണിക്കൂറിനിടെ 277 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 484,213 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,959 പേർ രോഗമുക്തി നേടി. നിലവിൽ 8,21,446 പേരാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിമായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കൊറോണ വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 151 കോടിയിലധികം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.

ഇതുവരെ 4461 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 1711 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്‌ട്രയിലാണ്. 1247 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്ത് കേരളമാണ്.

Leave a Reply