ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1,84,88,856 രൂപ.
ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്.
ഒരു കിലോ 54 ഗ്രാം സ്വർണ്ണം ലഭിച്ചു.
വെള്ളി ലഭിച്ചത് 6 കിലോ 190 ഗ്രാം.
നിരോധിച്ച ആയിരം രൂപയുടെ 8 കറൻസിയും, 500 ൻ്റെ 15 കറൻസിയും, ലഭിച്ചു.
കാത്തലിക് സിറിയൻ ബാങ്കിനായിരുന്നു കാണിക്കവരവ് കണക്കാകുന്നതിൻ്റെ ചുമതല.
ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.