
ഒന്നരവര്‍ഷത്തിനുളളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ലക്ഷം പേര്‍ക്ക് നിയമനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിര്‍ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് പുതിയ അറിയിപ്പ്. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയമന നടപടികള്‍ മന്ദഗതിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.