Spread the love
ഈ വർഷത്തെ ഹജ്ജിന് 10 ലക്ഷം തിർഥാടകർ; ഔദ്യോഗിക പ്രഖ്യാപനം നടത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ഈ വർഷത്തെ ഹജ്ജിന് 10 ലക്ഷം പേർക്ക് അവസരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.

സൗദിക്കകത്ത് നിന്നും പുറത്ത് നിന്നും ഉള്ള തീർഥാടകർ ഉൾപ്പടെയാണ് 10 ലക്ഷം പേർക്ക് അവസരം നൽകുക.

65 വയസ്സിനു താഴെ പ്രായമുള്ള വാക്സിൻ സ്വീകരിച്ചവർക്കായിരിക്കും ഹജ്ജിനു അനുമതി.

സൗദിയിലേക്ക് പുറപ്പെടുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ്‌ റിസൾട്ട് ഹാജരാക്കണം.

ഓരോ രാജ്യത്തിനും പ്രത്യേകം ക്വാട്ടകൾ അനുവദിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.

Leave a Reply