Spread the love

കോവിഡ് മൂലം അനാഥരായ കുട്ടികളുടെ പേരിൽ 10 ലക്ഷം നിക്ഷേപിക്കും എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി.
കോവിഡ് ബാധിച്ച അച്ഛനമ്മമാർ മരിച്ച് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ വഹിക്കും എന്നുപറഞ്ഞ് ഒട്ടേറെ സംസ്ഥാനങ്ങൾ മാതൃകയായിരുന്നു ഇപ്പോൾ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായി ഇരിക്കുന്നത്. കോവിഡ്മൂലം അനാഥരായ കുട്ടികൾക്ക് പത്തു ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിക്കും എന്നും മുഖ്യമന്ത്രി Y S ജഗൻമോഹൻ റെഡ്ഡി പറഞ്ഞു.കുട്ടികൾക്ക് 25 വയസ്സുവരെ ബാങ്കിൽ കിടക്കുന്ന പൈസയുടെ പലിശകൊണ്ട് പഠനച്ചിലവുകളും മറ്റും നടത്താം. അഞ്ചുമുതൽ ആറുവരെ ശതമാനം പലിശ കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply