സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാൻ ഇടപെടലുമായി കൃഷിവകുപ്പ്. ഹോർട്ടികോർപ്പ് മുഖാന്തരം സംഭരിച്ച 10 ടൺ തക്കാളി തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ എത്തിച്ചു. ആന്ധ്രയിലെ മുളകാച്ചെരുവിൽ നിന്നാണ് തക്കാളി എത്തിച്ചത്. ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകൾ വഴി 48 രൂപാ നിരക്കിലാകും വിപണനം നടത്തുക. വരും ദിവസങ്ങളിൽ കൂടുതൽ പച്ചക്കറി സംസ്ഥാനത്ത് എത്തിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി.