സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. മിക്കതിനും പിന്നിൽ താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള സിനിമകളും സൂപ്പർതാരങ്ങളുമായി ഉണ്ടായിരുന്ന പ്രണയബന്ധങ്ങളും ഒക്കെയായിരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് മുൻ കാമുകന്മാർ ആയിരുന്നു ചിമ്പുവും പ്രഭുദേവയും. ഈ ബന്ധങ്ങളിൽ നടന്നതൊക്കെയും തുറന്ന പുസ്തകം പോലെ വ്യക്തമായിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താരത്തിന്റെ ഇന്നത്തെ പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം. ഇപ്പോഴിതാ സംഭവം വിപുലമായ താരത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെ കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.
തിരുവല്ലകാരി ഡയാന കുര്യൻ എന്ന നയൻതാര കൈരളി ചാനലിലെ ചമയം എന്ന പരിപാടിയിലൂടെയാണ് സ്ക്രീനിലേക്ക് എത്തുന്നത് എന്നും പിന്നീട് സംവിധായകൻ ഫാസിലിന്റെ ശുപാർശ പ്രകാരം മനസ്സിനക്കരെയിൽ ജോയിൻ ചെയ്തെന്നും സംവിധായകൻ പറയുന്നു. മലയാളത്തിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിക്കായി പലരും കടിപിടി കൂടുമ്പോൾ തമിഴിലേക്ക് ചേക്കേറിയ നയൻതാരയ്ക്ക് ആ പദവി കിട്ടിയിട്ടും ബഹുമാനത്തോടെ നിരസിക്കുകയാണെന്നും നയൻതാര ഇന്ത്യൻ സിനിമയിലെ തന്നെ കത്തി ജ്വലിക്കുന്ന പെൺകരുത്താണെന്നും ആലപ്പി അഷ്റഫ് പറയുന്നു. തമിഴിലേക്ക് ചേക്കേറിയ ശേഷം നടൻ ചിമ്പു ആയിരുന്നു താരത്തിന്റെ ആദ്യ കാമുകൻ എന്നും എന്നാൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലെടുത്ത ഫോട്ടോകൾ ചിമ്പു പ്രചരിപ്പിച്ചതോടെയാണ് ഈ ബന്ധത്തിന് തിരശ്ശീല വീണതെന്നും സംവിധായകൻ പറയുന്നു.
അതേസമയം രണ്ടാമത്തെ ബന്ധത്തിലൂടെയാണ് നയൻതാര പുലിവാല് പിടിച്ചതെന്നും പ്രഭുദേവയുമായുള്ള ബന്ധം സീരിയസ് ആവുകയും നയൻതാര കയ്യിൽ പച്ച കുത്തുകയും ചെയ്തിരുന്നു. വിഷയം പൊതുജന ശ്രദ്ധയിൽ എത്തിയതോടെ പ്രഭുദേവയുടെ ഭാര്യ രംഗത്തെത്തുകയും വലിയ ചർച്ചയാവുകയും ചെയ്തു. പൊതുജനം പ്രഭുദേവയുടെ ഭാര്യയോടൊപ്പം നിന്നപ്പോൾ ഗദ്യന്തരം ഇല്ലാതെ താരം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ഇതിനോടകം നയൻതാര നൂറുകണക്കിന് കോടി സമ്പാദിച്ചിരുന്നു. ആഡംബര വീടുകൾ, ആഡംബര കാറുകൾ, തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ഭൂമി, ദുബായിലെ ഒരു പെട്രോളിയം കമ്പനിയിൽ നൂറ് കോടി രൂപയുടെ നിക്ഷേപം, കൂടാതെ സ്വന്തമായി ഒരു സ്വകാര്യ വിമാനവും ഉണ്ടെന്നാണ് പറയപ്പെടുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.