Spread the love

11 വർഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പർസ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒന്നിച്ച് അഭിനയിക്കുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയോടെയായിരുന്നു മലയാളികൾ ഏറെറടുത്തത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിക്കുന്ന വൻ അപ്ഡേറ്റ് ആണിപ്പോൾ പ്രൊഡ്യൂസർമാരിൽ ഒരാളായാ സുഭാഷ് പുറത്തുവിട്ടിരിക്കുന്നത്. നൂറു കോടി അല്ലെങ്കിൽ 90 കോടി അടുത്തതായിരിക്കും ചിത്രത്തിന്റെ ബജറ്റെന്നാണ് നിർമാതാവിന്റെ വാക്കുകൾ.

‘ഇതൊരു ത്രില്ലർ സിനിമ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടി, മോഹൻലാൽ, ചാക്കോച്ചൻ, നയൻ‌താര തുടങ്ങിവർ ചിത്രത്തിൽ ഉണ്ട്. ഇപ്പോൾ ഷാർജ ഷെഡ്യൂൾ ആണ് പൂർത്തിയായിരിക്കുന്നത്. ഇനി ശ്രീലങ്കയിലും ഇന്ത്യയിലും യുകെയിലുമായി കുറച്ചധികം ഷെഡ്യൂളുകൾ ഉണ്ട്. വലിയ ചിത്രമാണ് ഏകദേശം നൂറ്, നൂറ്റമ്പത്ത് ദിവസത്തെ ചിത്രീകരണം ഉണ്ട്. നൂറു കോടി അല്ലെങ്കിൽ 90 കോടി അടുത്തതായിരിക്കും ചിത്രത്തിന്റെ ബജറ്റ്. മമ്മൂക്കയ്ക്കും ലാലേട്ടനും രണ്ടു പേർക്കും തുല്യ റോളുള്ള ചിത്രമാണ്. ഇത് രണ്ടു പേരുടെയും ചിത്രമാണ് എന്ന് തന്നെ പറയാമെന്നും സുഭാഷ് പറയുന്നു.

അതേസമയം ഇത്തരത്തിൽ വർഷങ്ങൾക്കു മലയാളത്തിന്റെ താര രാജാക്കന്മാർ ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആന്റോ ജോസഫ് , സി ആർ സലിം എന്നിവർ ചേർന്ന് ഒരു പ്രൊഡക്ഷൻ ഹൗസ് പോലെയാണ് സിനിമ നിർമിക്കുന്നത് എന്നും സുഭാഷ് പറഞ്ഞു.

Leave a Reply