Spread the love
ഒരു കപ്പ് ചായയ്ക്ക് 1000 രൂപ!

വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ. 1000 രൂപയാണ് ഒരു കപ്പ് ചായയുടെ വില! നൽകുന്ന പണത്തിനുള്ള മൂല്യം ചായയ്ക്കുമുണ്ടെന്നാണ് കഫേ പറയുന്നു. “ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ” എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വിലയേറിയ, വിശേഷപ്പെട്ട തേയിലയാണ് നിലോഫർ കഫേ ചായയ്‌ക്കായി ഉപയോഗിക്കുന്നത്. കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില. അസമിലെ മൈജാനിൽ നടന്ന ഒരു ലേലത്തിലാണ് കഫേ ഇതു സ്വന്തമാക്കിയത്.

സുഗന്ധത്തിനു പേരുകേട്ട അസമിലെ മൈജൻ ഗോൾഡൻ ടിപ്സ് രാജ്യത്തെ ഏറ്റവും ചെലവേറിയ തേയില ഇനങ്ങളിൽ ഒന്നാണ്. 2019 ൽ ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ ഒരു കിലോഗ്രാമിന് 70,000 രൂപയ്ക്ക് വിറ്റ് ഇവ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

Leave a Reply