
ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ വഴി കഞ്ചാവ് കടത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ ആമസോണിന്റെ പ്രാദേശിക യൂണിറ്റായ ഭിൻഡിലെ സീനിയർ എക്സിക്യൂട്ടീവ്മാർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസ്. കേസുമായി സഹകരിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര ആമസോണിനോട് ആവശ്യപ്പെട്ടു. ഒരു കോടിയോളം രൂപ വിലവരുന്ന 1000 കിലോ കഞ്ചാവാണ് ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ വഴി കടത്തിയത്.