
മലപ്പുറം: അരീക്കോട് സമൂഹമാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ച് യുവാവിൽനിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല സ്വദേശികളായ റാഷിദ (38), ബൈജു (42) എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ അറസ്റ്റ് ചെയ്തത്. അരീക്കോട് കടുങ്ങല്ലൂർ സ്വദേശിയായ യുവാവിൽനിന്നാണ് മുഖ്യപ്രതിയായ റാഷിദ പണം തട്ടിയത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതി തൃശൂരിലെ അനാഥാലയത്തിലാണ് താമസിക്കുന്നതെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ചു. അർബുദരോഗ ബാധിതയാണെന്നും ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പണമാവശ്യമുണ്ടെന്നും പറഞ്ഞാണ് യുവതിയും ഭർത്താവും പണം തട്ടിയെടുത്തത്. മകളുടെ ഫോട്ടോ കാണിച്ചാണ് ഇരുവരും ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു