കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ 11 കാരിക്ക് രണ്ടാനമ്മയിൽ നിന്ന് ക്രൂര പീഡനം ഏറ്റതായി പരാതി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ അടക്കം പാടുകൾ കണ്ടെത്തി. സ്കൂളിലെ കൗൺസിലിംഗിലാണ് ഈ വിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ വിവരം പിന്നീട് ശിശു ക്ഷേമ സമിതിയെയും പറവൂർ പൊലീസിനെയും അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുട്ടിയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് സ്കൂളിലെ കൗൺസിലിങിൽ വ്യക്തമായത്. സംഭവം പുറത്ത് പറയാതിരിക്കാനും കുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.