Spread the love

കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനം 113 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 420 പോയിന്റുമായി കണ്ണൂർ മുന്നിൽ. 405 പോയിൻ്റു വീതം നേടി പാലക്കാടും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്. 404 പോയിൻറുമായി ആതിഥേയരായ കൊല്ലം ജില്ലയാണ് മൂന്നാമത് നിൽക്കുന്നത്.

അപ്പീലിൻ്റെ ആധിക്യത്തിൽ മിക്ക വേദികളിലും മത്സര ഷെഡ്യൂൾ താളം തെറ്റി. തീരുമാനിച്ചതിലും മണിക്കൂറുകൾ വൈകി മത്സരം പുരോഗമിക്കുന്നത് മത്സരാർഥികളുടെ ആരോഗ്യത്തെയും പ്രകടനത്തെയും ബാധിക്കുന്നതായി പരാതിയുണ്ട്. രാവിലെ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരം അർധരാത്രിയിലേക്ക് നീളും. അപ്പീൽ ഉൾപ്പെടെ 22 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

Leave a Reply