വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിനുകീഴിൽ സംസ്ഥാനത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് ഇന്റേൺമാരെ നിയമിക്കുന്നു. എല്ലാ ജില്ലകളിലുമായി 1155 ഒഴിവുകളാണുള്ളത്.
സംസ്ഥാന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ.) പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഇൻഡസ്ട്രി ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലാവും നിയമനം.
യോഗ്യത
ബി.ടെക്. അല്ലെങ്കിൽ എം.ബി.എ., പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം: 18-20 വയസ്സ്. ശമ്പളം: 20,000 രൂപ
തിരഞ്ഞെടുപ്പ്
ജില്ലാതലത്തിൽ എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവ വഴിയാവും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ പൊതുമാർഗനിർദേശപ്രകാരം, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സിലെ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർമാർക്കുകീഴിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) ജോലിചെയ്യണം.
അപേക്ഷ
www.cmdkerala.net -ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 23-ന് വൈകീട്ട് അഞ്ച്.