Spread the love

ന്യൂഡൽഹി ∙ ഓഫിസുകളിലെ പഴയതും ഉപയോഗശൂന്യവുമായ സാധന സാമഗ്രികൾ വിറ്റ് കേന്ദ്ര സര്‍ക്കാര്‍ സ്വരൂപിച്ചത് 1,163 കോടി രൂപ. 2021 ഒക്ടോബര്‍ മുതലുള്ള കണക്കാണിത്. ഈ വര്‍ഷം മാത്രം 557 കോടി ലഭിച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3ന് 600 കോടിയായിരുന്നു ചെലവ്.ഇതോടെ കേന്ദ്ര സർക്കാർ ഓഫിസുകളിൽ നിന്ന് ഉപയോഗശൂന്യമായ 96 ലക്ഷം ഫയലുകളാണ് നീക്കിയത്. 355 ലക്ഷം ചതുരശ്ര അടി സ്ഥലവും അധികമായി ലഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസും ബിജെപിയും ഇക്കാര്യം എക്സിലൂടെ അറിയിച്ചിട്ടുണ്ട് . രണ്ട് ചന്ദ്രയാന്‍ ദൗത്യങ്ങള്‍ക്ക് വേണ്ടി വരുന്ന അത്രയും തുക സ്വരൂപിക്കാനായി എന്ന് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Leave a Reply