
കൊച്ചി കോർപറേഷൻ ബജറ്റിൽ കൊതുകിനെ തുരത്താൻ 12 കോടി. കൊതുകിനും കൊതുകുകടിക്കും പേര് കേട്ട കൊച്ചിയിൽ കൊതുകു തുരത്താൻ മാറ്റിയത് പന്ത്രണ്ട് കോടി രൂപയാണ്. ഇത്രയും പണത്തിന്റെ എന്ത് പദ്ധതിക്കാണ് പ്ലാനിടുന്നതെന്നതിന് വ്യക്തമായ ഉത്തരം കിട്ടാത്ത ബജറ്റ് പ്രസംഗത്തിന് ആയിരുന്നു. ശേഷം മേയറുടെ വിശദീകരണവുമുണ്ടായി. കഴിഞ്ഞ ഓരോ ബജറ്റിലും ഓരോ കോടി രൂപ വർധിപ്പിച്ചാണ്, ഇത്തവണത്തെ 1059 കോടി രൂപയുടെ ബജറ്റിൽ കൊതുകിനായി മാത്രം 12 കോടി മാറ്റി വെച്ചത്.