Spread the love
രാജസ്ഥാനിൽ നിന്നെത്തിച്ച 12പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

കോഴിക്കോട്: രാജസ്ഥാനിൽനിന്ന് എറണാകുളത്തെ സ്ഥാപനത്തിലേക്കായി എത്തിച്ച 12 പെൺകുട്ടികളെ കസ്റ്റഡിയിലെടുത്ത് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ചൊവ്വാഴ്ച അർധരാത്രിയോടെ കോഴിക്കോട്ടെത്തിയ ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്.

ട്രെയിൻ യാത്രക്കിടെ സംശയം തോന്നിയ ചിലർ കോഴിക്കോട് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണസേനയുമായി ബന്ധപ്പെട്ട് കുട്ടികളെയും ഇവർക്കൊപ്പമുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

10, 11, 12 വയസ്സ് പ്രായമുള്ളവരാണ് എല്ലാ കുട്ടികളും. ഒരാൾ മധ്യപ്രദേശിൽനിന്നും മറ്റുള്ളവർ രാജസ്ഥാനിൽനിന്നുമാണ്. കുട്ടികൾക്കൊപ്പമുണ്ടായിരുന്നവരിൽ നാലുപേർ രക്ഷിതാക്കളും രണ്ടുപേർ നേരത്തെ എറണാകുളത്തെ സ്ഥാപനത്തിൽ താമസിച്ച് പഠിച്ചവരുമാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി.

കുട്ടികളെ ബുധനാഴ്ച അതിരാവിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യൂ.സി) ചെയർമാൻ അഡ്വ. പി. അബ്ദുൽ നാസർ മുമ്പാകെ ഹാജരാക്കി.

സൗജന്യ വിദ്യാഭ്യാസം വാഗ്ദാനംചെയ്ത് എറണാകുളം പെരുമ്പാവൂരിലെ കാരുണ്യഭവൻ ചർച്ച് ട്രസ്റ്റിന്‍റെ സ്ഥാപനത്തിലേക്കാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന് രക്ഷിതാക്കൾ മൊഴിനൽകിയതോടെ ഈ സ്ഥാപന അധികൃതരെ സി.ഡബ്ല്യൂ.സി വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടി.

നേരത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്‍റെ രജിസ്ട്രേഷൻ ഉണ്ടായിരുന്ന സ്ഥാപനത്തിന് ഇപ്പോൾ രജിസ്ട്രേഷനില്ലെന്ന് പി. അബ്ദുൽ നാസർ പറഞ്ഞു.

ജുവനൈൽ ജസ്റ്റിസ് ആക്ട് ആൻഡ് റൂൾസ് പ്രകാരമുള്ള രജിസ്ട്രേഷനുമില്ല. നേരത്തെ പ്രവർത്തിച്ച സ്ഥാപനം കോവിഡ് കാലത്ത് അടച്ചുപൂട്ടി.

എന്നാലിപ്പോൾ വീണ്ടും കുട്ടികളെ എത്തിച്ച് പ്രവർത്തനം തുടങ്ങാനിരിക്കുകയായിരുന്നു എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. കുട്ടികളെ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനംചെയ്ത് എത്തിച്ചതിലും ചില സംശയങ്ങളുണ്ട്.

പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ സത്യം അറിയാനാവൂ എന്നും സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ട് എറണാകുളം സി.ഡബ്ല്യൂ.സിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളെ നിലവിൽ വെള്ളിമാട്കുന്ന് ഗവ. ഗേൾസ് ചിൽഡ്രൻസ് ഹോമിലാണുള്ളത്. രക്ഷിതാക്കളോട് ഇവിടം വിട്ടുപോകരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

റെയിൽവേ പൊലീസാണ് അന്വേഷണം നടത്തുന്നത്.

ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: രാ​ജ​സ്ഥാ​നി​ല്‍നി​ന്ന് എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് 12 പെ​ണ്‍കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കു​ട്ടി​ക​ളെ കൊ​ണ്ട വ​ന്ന സം​ഘ​ത്തി​ലെ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ലോ​കേ​ഷ് (29), ശ്യാം​കു​മാ​ര്‍ (25) എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളെ ജി​ല്ല ഫ​സ്റ്റ് ക്ലാ​സ്റ്റ് മ​ജി​സ്‌​ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്തു.

Leave a Reply