Spread the love
നായയായി മാറാന്‍ ചെലവിട്ടത് 12 ലക്ഷം; ജപ്പാന്‍ക്കാരന്റെ വേഷപ്പകര്‍ച്ചയില്‍ അന്തംവിട്ട് സോഷ്യല്‍ മീഡിയ

പ്രാദേശിക വാര്‍ത്ത ചാനലായ news.mynavi അനുസരിച്ച്‌ സിനിമകള്‍, പരസ്യങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ശില്‍പ്പങ്ങള്‍ നല്‍കുന്നത് ഏജന്‍സിയാണ് ഈ സെപ്പെറ്റ് . ടിവി ഷോകളിലും ഇവര്‍ കോസ്റ്റ്യൂമുകള്‍ നല്‍കാറുണ്ട്. ടോക്കോയ്ക്ക് വേണ്ടി 40 ദിവസമെടുത്താണ് ഈ നായയുടെ കോസ്റ്റ്യൂം നിര്‍മിച്ചത്.എന്തിനാണ് കോളി ഇനത്തില്‍പ്പെട്ട നായയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ടോക്കോയ്ക്ക് മറുപടിയുണ്ട്. കോളി ഇനമാകുമ്ബോള്‍ യഥാര്‍ത്ഥ നായയെ പോലെ തന്നെ തോന്നും. നാല് കാലുള്ള മൃഗങ്ങളെയാണ് എനിക്കിഷ്ടം പ്രത്യേകിച്ചും കാണാന്‍ ഭംഗിയുള്ളവ. വലുപ്പമുള്ള മൃഗങ്ങളാകുമ്ബോള്‍ റിയലിസ്റ്റിക് ആയിട്ട് തോന്നും. അതുകൊണ്ടാണ് ഇതിനെ തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.

മനുഷ്യ ശരീരത്തെയാകെ മറയ്ക്കാന്‍ ഈ മൃഗത്തിന്റെ രൂപത്തിന് കഴിയും. കോളി ഇനത്തിന് അതിന് കഴിയുമെന്നും എന്റെ പ്രിയപ്പെട്ട മൃഗമായത് കൊണ്ടാണ് ഇതിനെ തെരഞ്ഞെടുത്തതെന്നും ഒരു അഭിമുഖത്തില്‍ ടോക്കോ പറഞ്ഞു. കൈകാലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനാകുമോ എന്ന ചോദ്യത്തിന്, ‘നിയന്ത്രണങ്ങളുണ്ട്, പക്ഷേ അത് നീക്കാന്‍ കഴിയും. പക്ഷെ പരിമിതകളുണ്ടെന്നായിരുന്നു മറുപടി.

Leave a Reply