
നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ബസ് പൂർണമായും കത്തിയമർന്നു. ബുധനാഴ്ച രാവിലെ ബാർമർ-ജോദ്പുർ ദേശീയ പാതയിലാണ് അപകടമുണ്ടായത്.
രാവിലെ പത്ത് മണിയോടെ ബലോത്രയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ കയറിവന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസിൽ തീപടർന്നുവെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബസ് യാത്രക്കാരിൽ ഒരാൾ പറഞ്ഞു.