സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം.ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു;
കോഴിക്കോട് ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ ആയിരുന്നു മരണം.
കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്.
ആരോഗ്യമന്ത്രിയും ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.
നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പുണെയില്‍ നടത്തിയ ആദ്യ സ്രവ പരിശോധനാഫലത്തില്‍ കുട്ടി നിപ പോസിറ്റീവാണ്. ഇനി രണ്ട് പരിശോധനാഫലം കൂടി വരാനുണ്ട്. അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാം.