കുവൈത്ത് സിറ്റി :വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാത്തതിനാൽ,വിദേശികളായ 12,000 എൻജിനീയർമാർ തൊഴിൽ വിപണിക്കു പുറത്തായെന്ന് കുവൈത്ത് എൻജിനീയയേഴ്‌സ് സൊസൈറ്റി.
വിദേശി ഏജൻജിനീയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന് കുവൈത്ത് അംഗീകരിച്ച അക്രഡിറ്റേഷൻ ഏജൻസികളുടെ അംഗീകാരം ഇല്ലാത്തവർക്കാണ് ഈ ദുരവസ്ഥ.സർക്കാർ /സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് അംഗീകാരം അനിവാര്യമാണെന്ന് ലോകബാങ്കിനുള്ള ശുപാർശയിൽ വെളിപ്പെടുത്തിയിട്ടുള്ളതായി സൊസൈറ്റി ചെയർമാൻ ഫൈസൽ അൻ അതാൻ പറഞ്ഞു. കുവൈത്തിലെ തൊഴിൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ലോകബാങ്ക് തയ്യാറാക്കുന്ന ശുപാർശകളിൽ ഉൾപ്പെടുത്താൻ എൻജിനിയേഴ്‌സ് സൊസൈറ്റി നൽകിയ റിപ്പോർട്ടിലാണ് ഈbവിവരം സൂചിപ്പിക്കുന്നത്.
സ്വദേശികളായ എൻജിനീയറിങ് ബിദൂരാർഥികൾക്ക് മുഴുവൻ ജോലി നൽകുന്നത് വരെ വിദേശങ്ങളിൽ നിന്ന് പുതുതായി എൻജിനീയർമാരെ റിക്രൂട്ട് ചെയ്യരുതെന്നാണ് മറ്റൊരു നിർദ്ദേശം. അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാക്കണമെന്നും എൻജിനിയേഴ്‌സ് സൊസൈറ്റി ആവശ്യപ്പെട്ടു.ഈ തീരുമാനത്തിലൂടെ കുവൈത്തിൽ ജോലി ചെയ്യുന്ന എൻജിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് രണ്ട് പതിറ്റാണ്ട് കാലം,
ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തണം.