യുഎസിലെ മെറിലാന്‍ഡില്‍ 49കാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്ന് 125 പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള വിഷപാമ്പുകളുമുണ്ട്. കുറേ ദിവസമായി അയല്‍വാസിയെ കാണാത്തതോടെ വീട് പരിശോധിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന് ഇയാളുടെ അയല്‍വാസിയാണ് ലോക്കല്‍ പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പാമ്പുകളില്‍ 14 അടി നീളമുള്ള പെരുമ്പാമ്പുമുണ്ട്. മരണകാരണം കണ്ടെത്താന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.