Spread the love

ബെംഗളൂരു∙ ചിക്കബെല്ലാപുര ചിത്രാവതിയിൽ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സർ ലോറിയിലേക്ക് കാർ പാഞ്ഞു കയറി 4 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 13 പേർ മരിച്ചു. അരുണ (38), മകൻ ഹൃത്വിക് (3), ശാന്തമ്മ (37), മകൻ രാജവർധൻ, ജി.വെങ്കിടാദ്രി, ഭാര്യ വെള്ളാള ലക്ഷ്മി, നരസിംഹമൂർത്തി (37), സുബ്ബമ്മ, പരിമൾ പവൻ, നാരായണപ്പ, കാർ ഡ്രൈവർ നരസിംഹ എന്നിവരെ കൂടാതെ തിരിച്ചറിയാത്ത 2 പേരും മരിച്ചവരിൽ ഉൾപ്പെടുന്നു.ബെംഗളൂരു– ഹൈദരാബാദ് ഇന്നലെ രാവിലെ 7.15നാണ് സംഭവം.

പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി, മൂടൽമഞ്ഞിനെ തുടർന്ന് കാർ (എസ്‌യുവി) ഡ്രൈവറുടെ ശ്രദ്ധയിൽപെടാത്തതാണ് ദുരന്തത്തിനു കാരണം. ആന്ധ്രപ്രദേശ് ഗോരളപ്പള്ളി, പെനുക്കൊണ്ട സ്വദേശികളും ബെംഗളൂരു ഹൊങ്ങസന്ദ്രയിലെ താമസക്കാരുമായ 3 കുടുംബങ്ങളിലുള്ളവരാണ് മരിച്ചത്. ദസറ പ്രമാണിച്ച് സ്വദേശത്തേക്ക് പോയ ശേഷം ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു സംഘമെന്ന് എസ്പി ഡി.എൽ.നാഗേഷ് പറഞ്ഞു. 12 പേർ സംഭവസ്ഥലത്തും ഒരാൾ ചിക്കബെല്ലാപുര ജനറൽ ആശുപത്രിയിലും മരിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply