
2022ല്‍ മാത്രം രാജ്യത്ത് ആകെ 14.5 ലക്ഷം പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റതായ് കേന്ദ്ര മൃഗ പരിപാലന വകുപ്പിന്റെ കണക്കുകള്‍. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ തെരുവ് നായകളുടെ എണ്ണം വര്‍ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ രേഖാപ്രകാരം 2,89,986 തെരുവ് നായകള്‍ ആണുള്ളത്.
ഇരുപതാം മൃഗപരിപാലന സെന്‍സസിനെ ആധാരമാക്കിയുള്ള നിഗമനങ്ങള്‍ ശ്രദ്ധേയമായ വസ്തുതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളം കര്‍ണ്ണാടക മഹാരാഷ്ട്ര അടക്കം 17 സംസ്ഥാനങ്ങളിലാണ് തെരുവ് നായകളുടെ എണ്ണം വര്‍ധിക്കുന്നത്. എ.ബി.സി പരിപാടികള്‍ തടസ്സപ്പെടുകയോ വേഗത കുറയുകയോ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളാണ് ഇവ.
ദാദര്‍&നാഗര്‍ ഹവേലില ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും മണിപ്പൂരിലും രാജ്യത്ത് തെരുവ് നായകള്‍ ഇല്ല. സ്ഥിതിവിവരം അനുസരിച്ച് കേരളത്തില്‍ ഉള്ളത് 2,89,986 തെരുവ് നായ്ക്കളാണ്. മഹാരാഷ്ട്രയില്‍ 12,76,399ഉം കര്‍ണാടകയില്‍ 11, 41,173 ഉം തെരുവ് നായകളാണ് ഉള്ളത്. 2021ല്‍ രാജ്യത്ത് 17.01 ലക്ഷം പേര്‍ തെരുവുനായ ആക്രമണത്തിന് വിധേയരായി. 2022 ല്‍ ജൂലൈ 22 വരെ 14.5 ലക്ഷം പേര്‍ക്ക് രാജ്യത്ത് തെരുവ് നായകളില്‍ നിന്ന് കടിയേറ്റു.