ബെംഗളൂരു∙ ചിക്കമംഗളൂരുവിൽ 14 വയസ്സുകാരിയുടെയും 38 വയസ്സുള്ള സ്കൂൾ ബസ് ഡ്രൈവറുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്തു. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
അജാംപുരയ്ക്ക് സമീപത്താണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ പ്രണയ അഭ്യർഥനയുമായി വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നതായി പിതാവ് സ്കൂൾ പ്രിൻസിപ്പലിന് നേരത്തെ പരാതി കൊടുത്തിരുന്നു.