ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ 1493കിലോഗ്രാം കേടായ മത്‌സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായിരുന്നു പരിശോധന. 374 സാമ്പിളുകൾ ശേഖരിച്ചു. 171 സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകൾ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു.
പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. ആരോഗ്യ മന്ത്രി വീണാജോർജ്, ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി. ആർ. വിനോദ് എന്നിവരുടെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണർമാരായ പി. ഉണ്ണികൃഷ്ണൻ നായർ, ജേക്കബ് തോമസ്, പി. ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.