15 ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 15 ട്രെയിനുകള്‍ 2021 മേയ് 31 വരെ റദ്ദാക്കി. വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി, ഏറനാട്, കണ്ണൂര്‍ ജന്‍ശതാബ്ദി, പാലരുവി എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ–തിരുവനന്തപുരം അന്ത്യോദയ, ബാനസവാടി–എറണാകുളം എക്സ്പ്രസ്, മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ്, നിസാമുദീന്‍–തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ–കൊല്ലം, എറണാകുളം–ആലപ്പുഴ, ഷൊര്‍ണൂര്‍–എറണാകുളം മെമുവും റദ്ദാക്കി.