Spread the love
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച മരവിപ്പിച്ചു. 1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ് ആസ്തി മരവിപ്പിച്ചത്.

ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വര്‍ഷം മുന്‍പ് കണ്ടുകെട്ടിയത്. എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എഐഎഡിഎംകെ പ്രഖ്യാപിച്ച്‌ മണിക്കൂറുക ള്‍ക്കകമായിരുന്നു നീക്കം. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശശികല കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്.

Leave a Reply